മാഞ്ചസ്റ്ററിനെ നാണംകെടുത്തിയ ലിവർപൂൾ ബൗണ്മതിനോട് നാണംകെട്ടു!!

Newsroom

Picsart 23 03 11 19 51 48 019
Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന സ്ഥാനക്കാരായിരുന്ന ബൗണ്മതിനോട് ലിവർപൂൾ പരാജയപ്പെട്ടു. ബൗണ്മതിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂളിന്റെ പരാജയം‌. മൊ സലാ നഷ്ടപ്പെടുത്തിയ പെനാൾട്ടിയും ലിവർപൂലിന്റെ പരാജയത്തിന് കാരണമായി.

ലിവർപൂൾ 23 03 11 19 52 00 751

കഴിഞ്ഞ ആഴ്ച ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0ന് തോൽപ്പിച്ച ലിവർപൂളിനെ അല്ല ഇന്ന് കാണാൻ ആയത്. ഇന്ന് ബൗണ്മതിന്റെ ഹോം ഗ്രൗണ്ടിൽ ലിവർപൂൾ തുടക്കം മുതൽ പ്രയാസപ്പെട്ടു. ആദ്യ പകുതിയിൽ 28ആം മിനുട്ടിൽ ലിവർപൂളിനെ ഞെട്ടിച്ചു കൊണ്ട് ലീഡ് എടുത്തു. ഫിലിപ്പ് ബില്ലിങിലൂടെ ആയിരുന്നു ബൗണ്മതിന്റെ ഗോൾ. ആദ്യ പകുതി 1-0ന് അവസാനിപ്പിക്കാൻ ബൗണ്മതിനായി. കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനോട് 2-0ന് മുന്നിലായ ശേഷം കളി കൈവിട്ട ബൗണ്മത് ഇന്ന് കരുതലോടെയാണ് കളിച്ചത്.

69ആം മിനുട്ടിൽ സമനിലയ്ക്ക് അടുത്ത് ലിവർപൂൾ എത്തി. ക്ലോപ്പിന്റെ ടീമിന് ലഭിച്ച പെനാൾട്ടി മൊ സലായ്ക്ക് പക്ഷെ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. സ്കോർ 1-0 ആയി തുടർന്നു. ഇതിനു ശേഷവും ലിവർപൂൾ അറ്റാക്ക് തുടർന്നു. പക്ഷെ പരാജയം ഒഴിവാക്കാൻ അവർക്കായില്ല.

Picsart 23 03 11 19 52 17 005

നാലാം സ്ഥാനത്തേക്ക് എത്താനുള്ള അവസരമാണ് ലിവർപൂൾ നഷ്ടമാക്കിയത്. ഇപ്പോൾ 42 പോയിന്റുമായി ലിവർപൂൾ അഞ്ചാമത് നിൽക്കുകയാണ്. ബൗണ്മത് ഈ വിജയത്തോടെ റിലഗേഷൻ സോണിൽ നിന്ന് പുറത്തു കടന്ന് 16ആം സ്ഥാനത്തേക്ക് എത്തി ‌