ആധിപത്യം തുടരാൻ ലിവർപൂൾ ഇന്ന് കാർഡിഫിനെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന ക്ളോപ്പിന്റെ സംഘം ഇന്ന് ആൻഫീൽഡിൽ കാർഡിഫ് സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് കിക്കോഫ്.

ലീഗിൽ 17 ആം സ്ഥാനത്ത് നിൽക്കുന്ന കാർഡിഫ് ഇന്ന് ലിവർപൂൾ ആക്രമണ നിരയുടെ ചൂട് അറിയേണ്ട എങ്കിൽ പ്രതിരോധത്തിൽ ശക്തമായ പ്രകടനം തന്നെ നടത്തേണ്ടി വരും. മത്സരത്തിൽ ജയം എന്നത് ഏതാണ്ട് അപ്രാപ്യമാണെന്ന് കാർഡിഫ് പരിശീലകൻ നീൽ വാർനോക്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഒരു സമനിലയെങ്കിലും അവർ ലക്ഷ്യം വെക്കുമെന്ന് ഉറപ്പാണ്.

ലിവർപൂൾ നിരയിൽ ഹെൻഡേഴ്സൻ, കെയ്റ്റ എന്നിവർ പരിക്കിന്റെ പിടിയിലാണ്. കാർഡിഫ് നിരയിൽ ഹാരി ആർതർ, ജോഷ് മർഫി എന്നിവർക്കും പരിക്കുണ്ട്. ഇരുവരും ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്‌.

Advertisement