ഏകദിനത്തിലും ഇനി ഓസ്ട്രേലിയ ഫിഞ്ചിനു കീഴില്‍

- Advertisement -

ഏകദിനത്തില്‍ ടിം പെയിനിന്റെ ക്യാപ്റ്റന്‍സിയ്ക്ക് അവസാനം കുറിച്ച് ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിനെ ഓസ്ട്രേലിയയുടെ പുതിയ ഏകദിന നായകനായി ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. ടീമില്‍ ഉപ നായകന്മാരായി അലക്സ് കാറെ, ജോഷ് ഹാസല്‍വുഡ് എന്നിവരും ഫിഞ്ചിനെ സഹായിക്കുവാനുണ്ടാവും.

ടിം പെയിനിനു ഏകദിന ടീമിലെ തന്നെ സ്ഥാനം ഇതോടെ നഷ്ടമായി. പെയിനിന്റെ ശ്രദ്ധ ടെസ്റ്റില്‍ കൂടുതല്‍ കേന്ദ്രീകൃതമാകുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ജോഷ് ഹാസല്‍വുഡ്, അലക്സ് കാറെ, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ഡാര്‍സി ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍നസ് സ്റ്റോയിനിസ്, ആഡം സംപ

Advertisement