കാസർഗോഡിന്റെ നിതിൻ ലാൽ ഇനി മിനേർവ പഞ്ചാബിന്റെ ഗോൾകീപ്പർ

- Advertisement -

കാസർഗോഡുകാരനായ നിതിൻ ലാൽ ഇനി ഐലീഗ് ചാമ്പ്യന്മാർക്ക് കളിക്കും. മിനേർവ പഞ്ചാബ് കഴിഞ്ഞ ദിവസം ആണ് നിതിൻ ലാലുമായു കരാറിൽ എത്തിയത്. കാസർഗോഡ് സ്വദേശിയായ നിതിൻ കഴിഞ്ഞ സീസണിൽ ഷില്ലോങ് ലജോങിന്റെ താരമായിരുന്നു. ലജോങ്ങിൽ ഒന്നാം ഗോൾകീപ്പർ അല്ല എന്നതു കൊണ്ട് താരം ക്ലബ് വിടുകയായിരുന്നു. രണ്ട് വർഷത്തേക്കാണ് മിനേർവയും താരവും തമ്മിലുള്ള കരാർ.

മുമ്പ് മുംബൈ എഫ് സിക്കു വേണ്ടിയും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. 2015 സീസണ് ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയിലായിരുന്നു നിതിൻ. ആറടിക്കാരനായ നിതിൻ മുമ്പ് തമിഴ്നാടിനെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. തമിഴ്നാടിൽ തന്നെ ഇന്ത്യൻ ബാങ്കിന്റെ വലകാത്താണ് നിതിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് പൂനെ എഫ് സിയിലും അവിടുന്ന് മുംബൈയിലും എത്തുക ആയിരുന്നു. നാലു സീസണുകളോളം നിതിൻ മുംബൈ എഫ് സിയിൽ ഉണ്ടായിരുന്നു.

Advertisement