പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം ലെസ്റ്റർ സിറ്റി തുലച്ചു. ഇന്ന് ബേർൺലിയെ നേരിട്ട ലെസ്റ്റർ സിറ്റി 1-1 എന്ന സമനിലയിൽ പിരിയേണ്ടി വന്നു. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ലെസ്റ്റർ സിറ്റി വിജയിമില്ലാതെ കളി അവസാനിപ്പിക്കുന്നത്. ബേർൺലിയുടെ ഹോം ഗ്രൗണ്ടിൽ നാലാം മിനുട്ടിൽ തന്നെ ലീഡ് ബേർൺലിക്ക് ആയി.
വൈദ്രയാണ് ബേർൺലിക്ക് ലീഡ് നൽകിയത്. 34ആം മിനുട്ടിൽ ഇഹെനാചോ ഒരു മനോഹരമായ വോളിയിലൂടെ ലെസ്റ്ററിന് സമനില നൽകി. ഇഹനാചോയുടെ സീസണിലെ രണ്ടാം ലീഗ് ഗോൾ മാത്രമാണിത്. രണ്ട് ടീമുകൾക്കും വിജയിക്കാൻ നിരവധി അവസരങ്ങൾ കളിയിൽ ലഭിച്ചിരുന്നു എങ്കിലും രണ്ട് പേർക്കും അവസരം മുതലാക്കാൻ ആയില്ല. 27 മത്സരത്തിൽ 50 പോയിന്റുമായി ലീഗിൽ മൂന്നാമത് തന്നെ നിൽക്കുകയാണ് ലെസ്റ്റർ സിറ്റി.