ടോസ് വിജയിച്ചത് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന് ഈ ടെസ്റ്റില്‍ ശരിയായ കാര്യം

Afghanistan

മികച്ച ടോസ് വിജയിച്ചു എന്നത് മാത്രമാണ് അബു ദാബിയിലെ ആദ്യ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ചെയ്ത ശരിയായ കാര്യമെന്നും മത്സരത്തില്‍ തീര്‍ത്തും മോശം പ്രകടനമാണ് ടീമില്‍ നിന്ന് ഉണ്ടായതെന്നും ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ വ്യക്തമാക്കി.

വിജയത്തിന് താന്‍ സിംബാബ്‍വേയെ അനുമോദിക്കുകയാണെന്നും അവര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ മോശം ഷോട്ടുകള്‍ കളിച്ച് കാര്യങ്ങള്‍ സിംബാബ്‍വേയ്ക്ക് എളുപ്പമാക്കിയെന്നും അസ്ഗര്‍ പറഞ്ഞു. അമീര്‍ ഹംസ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും താരത്തിന് വേണ്ടത്ര പിന്തുണ നല്‍കുവാന്‍ ആര്‍ക്കും സാധിക്കാതെ പോയതും ടീമിന് തിരിച്ചടിയായി എന്ന് അസ്ഗര്‍ വ്യക്തമാക്കി.

19 വയസ്സുകാരന്‍ ഇബ്രാഹിം സദ്രാന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവെന്നും ഈ മത്സരത്തിലെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തന്റെ ടീം അടുത്ത മത്സരത്തില്‍ മികവ് പുലര്‍ത്തുമെന്നും അസ്ഗര്‍ വ്യക്തമാക്കി.