പത്തുപേരുമായി പൊരുതി ആസ്റ്റൺ വില്ലയെ ഷെഫീൽഡ് പരാജയപ്പെടുത്തി

20210304 013855
- Advertisement -

പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡ് യുണൈറ്റഡിന് ഒരു വലിയ വിജയം കൂടെ. റിലഗേഷൻ ഒഴിവാക്കാൻ വിദൂര സാധ്യത മാത്രമേ ഉള്ളൂ എങ്കിലും അടുത്തിടെ ആയി മെച്ചപ്പെട്ട ഫുട്ബോൾ ആണ് ഷെഫീൽഡ് കാഴ്ചവെക്കുന്നത്. ഇന്ന് ആസ്റ്റൺ വില്ലയെ ആണ് ഷെഫീൽഡ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഷെഫീൽഡിന്റെ വിജയം.അവസാന 30 മിനുറ്റുകളിൽ അധികം പത്തുപേരുമായി കളിച്ചാണ് ഷെഫീൽഡ് വിജയിച്ചത്.

ആദ്യ പകുതിയിൽ ക്യാപ്റ്റൻ മക്ഗോൾഡ്റിഗിലൂടെ ആണ് ഷെഫീൽഡ് യുണൈറ്റഡ് ലീഡ് നേടിയത്. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ സെന്റർ ബാക്ക് ജഗിയേൽക്ക ആണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. എങ്കിലും ഷെഫീൽഡ് നന്നായി ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിച്ചു. ഈ വിജയവും ഷെഫീൽഡിനെ അവസാന സ്ഥാനത്ത് തന്നെ നിർത്തുകയാണ്. 14 പോയിന്റ് മാത്രമാണ് ഷെഫീൽഡിന് ഉള്ളത്. ആസ്റ്റൺ വില്ല 39 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്.

Advertisement