സമനിലയിൽ പിരിഞ്ഞു ലെസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസും

Wasim Akram

20221015 190118
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു ലെസ്റ്റർ സിറ്റി, ക്രിസ്റ്റൽ പാലസ് ടീമുകൾ. മത്സരത്തിൽ നേരിയ ആധിപത്യം ലെസ്റ്റർ സിറ്റിക്ക് ആയിരുന്നു എങ്കിലും അവർക്ക് ഗോൾ കണ്ടത്താൻ ആയില്ല. ഇടക്ക് ബാർൺസിനും മാഡിസണും ലഭിച്ച അവസരങ്ങൾ അവർക്ക് മുതലെടുക്കാൻ ആയില്ല.

എഡ്വാർഡിന്റെ മികച്ച ഷോട്ട് തടഞ്ഞ ഗോൾ കീപ്പർ ഡാനി വാർഡ് ലെസ്റ്റർ വല കുലുങ്ങാനും അനുവദിച്ചില്ല. പത്ത് മത്സരങ്ങളിൽ നിന്നു ഇത് വരെ ഒരൊറ്റ ജയം മാത്രം ആണ് ലെസ്റ്റർ സിറ്റിക്ക് നേടാൻ ആയത്. ലീഗിൽ ലെസ്റ്റർ 19 മതും പാലസ് 13 സ്ഥാനത്തും ആണ്. മത്സരശേഷം കൂവിയാണ് ലെസ്റ്റർ ആരാധകർ സ്വന്തം ടീമിനെ പറഞ്ഞു വിട്ടത്.