ജാമ്യവ്യവസ്ഥ ലംഘിച്ചു, മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ

സ്ത്രീ പീഡന പരാതിയിൽ നിലവിൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡ് വീണ്ടും അറസ്റ്റിൽ. പരാതിക്കാരിയെ ജാമ്യവ്യവസ്ഥ ലംഘിച്ച് ബന്ധപ്പെടാൻ ശ്രമിച്ച ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.

പരാതികാരിക്ക് എതിരെ താരം വധഭീഷണി അടക്കം മുഴക്കി എന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ നേരത്തെ അറസ്റ്റിൽ ആയ 21 കാരനായ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് മുതൽ സസ്‌പെൻഡ് ചെയ്യുക ആയിരുന്നു. മാഞ്ചസ്റ്റർ പോലീസ് താരത്തിന്റെ വീട്ടിൽ വച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്.