ചെൽസിക്ക് വമ്പൻ തിരിച്ചടി, കോവസിച്ചിന് വീണ്ടും പരിക്ക്

ചെൽസി മിഡ്ഫീൽഡർ കോവസിച്ചിന് വീണ്ടും പരിക്ക്. ഇന്നലെ ലീഡ്സ് യൂണൈറ്റഡിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ അടുത്ത ദിവസം നടക്കുന്ന ലിവർപൂളിനെതിരായ എഫ്.എ കപ്പ് ഫൈനലിൽ താരം കളിക്കില്ലെന്ന് ഏകദേശം ഉറപ്പാണ്.

താരത്തിന്റെ പരിക്ക് ലിവർപൂളിനെ നേരിടാനിറങ്ങുന്ന ചെൽസിക്ക് വമ്പൻ തിരിച്ചടിയാണ്. മത്സരത്തിൽ ഡാനിയൽ ജെയിംസിന്റെ ഫൗളിൽ നിന്നാണ് കോവസിച്ചിന് പരിക്കേറ്റത്. കോവസിച്ചിനെ ഫൗൾ ചെയ്തതിന് പിന്നാലെ ഡാനിയൽ ജെയിംസിന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു.

ഫൗളിനെ തുടർന്ന് കോവസിച്ച് വീണ്ടും കളിയ്ക്കാൻ ശ്രമിച്ചെങ്കിലും തുടർന്ന് താരം കളം വിട്ടിരുന്നു. മത്സര ശേഷം ചെൽസി പരിശീലകൻ തോമസ് ടൂഹൽ കോവസിച്ച് എഫ്.എ കപ്പ് ഫൈനൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പറഞ്ഞിരുന്നു.