ജീസുസിനായി ആഴ്സണലിന്റെ 50 മില്യൺ ഓഫർ

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ 50 മില്യൺ യൂറോയുടെ ഓഫർ വെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വരുന്ന സീസണിലേക്ക് ആഴ്സണൽ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായി തീരുമാനിച്ചിരിക്കുന്നത് ജീസുസിനെയാണ്. പ്രീമിയർ ലീഗിലെ അവസാന രണ്ട് മത്സരങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ ജീസുസ് ആഴ്സണലിന്റെ ഓഫറിനോട് പ്രതികരിക്കുകയുള്ളൂ.

ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചതോടെ ജീസുസിന്റെ സിറ്റിയിലെ കാലം കഴിഞ്ഞതായാണ് അനുമാനിക്കുന്നത്. അടുത്ത വർഷം വരെ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് കരാർ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്ര വലിയ ഓഫർ ആഴ്സണൽ നൽകുന്നത് ആരാധകർക്ക് ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ജീസുസ് 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 150ൽ അധികം മത്സരങ്ങൾ താരം സിറ്റിക്ക് ഒപ്പം കളിച്ചിട്ടുണ്ട്‌