റഫറിയെ കുറ്റം പറഞ്ഞതിന് ക്ലോപ്പിന് വിലക്ക് ലഭിക്കാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ടച്ച് ലൈൻ ബാൻ ലഭിക്കാൻ സാധ്യത. ഈ മാസം ആദ്യം നടന്ന വെസ്റ്റ് ഹാമിനെതിരായ മത്സര ശേഷം റഫറിയെ കുറ്റം പറഞ്ഞതിനാണ് എഫ് എ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. അന്നത്തെ റഫറി കെവിൻ ഫ്രണ്ടിനെതിരെ ആയിരുന്നു ക്ലോപ്പിന്റെ വിമർശനം‌. അന്ന് ലിവർപൂൾ ആദ്യ നേടിയ ഗോൾ ഓഫ് സൈഡിലൂടെ ആയിരുന്നു. ആ വിധി തെറ്റായിരുന്നു എന്ന ചിന്ത റഫറിക്ക് വന്നത് ലിവർപൂളിനെതിരെ തെറ്റായ വിസിലുകൾ വരാൻ കാരണമായി എന്ന് ക്ലോപ്പ് അന്ന് പറഞ്ഞിരുന്നു.

രണ്ടാം പകുതിയിൽ ഫ്രണ്ട് ആദ്യ പകുതിയിലെ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു എന്ന തരത്തിലായിരുന്നു ക്ലോപ്പിന്റെ പ്രതികരണം. മത്സരം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്. റഫറിയുടെ വിശ്വാസ്യത ചോദ്യം ചെയ്തതിനാണ് ഇപ്പോൾ എഫ് എ നടപടി എടുക്കുന്നത്. ക്ലോപ്പ് തെറ്റുകാരനാണെന്ന് കണ്ടു പിടിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ ടച്ച് ലൈനിൽ ക്ലോപ്പ് ഉണ്ടാവില്ല.