വീണ്ടും മികവ് കാണിച്ചു കെപ, ചെൽസിയെ സമനിലയിൽ തളച്ചു ബ്രന്റ്ഫോർഡ്

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ചു ബ്രന്റ്ഫോർഡ്. പന്ത് കൈവശം വക്കുന്നതിൽ ചെൽസി ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു. ഇവാൻ ടോണിയെ മൂന്നു തവണ തടഞ്ഞ കെപ ഒരിക്കൽ കൂടി ചെൽസിയിൽ മെന്റിക്ക് പകരം തന്റെ തിരഞ്ഞെടുപ്പ് മികച്ചത് ആണെന്ന് തെളിയിച്ചു.

ചെൽസി

ചെൽസിക്ക് ആവട്ടെ ബ്രന്റ്ഫോർഡ് പ്രതിരോധത്തെ ഭേദിക്കാൻ ആയില്ല. പലപ്പോഴും ചെൽസി മുന്നേറ്റങ്ങൾ വലിയ അപകടം ഇല്ലാതെ ബ്രന്റ്ഫോർഡ് തടഞ്ഞു. ഇടക്ക് ലഭിച്ച സുവർണ ഹെഡർ കെപക്ക് നേരെ ബ്രന്റ്ഫോർഡ് താരം ബ്രയാൻ ബെമുമോ ഉതിർത്തതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കുക ആയിരുന്നു. നിലവിൽ ചെൽസി നാലാം സ്ഥാനത്ത് നിൽക്കുമ്പോൾ ബ്രന്റ്ഫോർഡ് ഒമ്പതാം സ്ഥാനത്ത് ആണ്.