മികവ് തുടർന്ന് ന്യൂകാസ്റ്റിൽ, എവർട്ടണിനെ തോൽപ്പിച്ചു, ഡാർബിയിൽ ജയിച്ചു സൗത്താപ്റ്റൺ

20221020 035418

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികവ് തുടർന്ന് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. എവർട്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ മറികടന്നത്. നന്നായി തുടങ്ങിയ ന്യൂകാസ്റ്റിൽ മുപ്പതാം മിനിറ്റിൽ അർഹിച്ച മുൻതൂക്കം കണ്ടത്തി. ബ്രൂണോ ഗുയിമാരസിന്റെ പാസിൽ നിന്നു മിഗ്വൽ അൽമിറോൺ ആണ് ന്യൂകാസ്റ്റിലിന് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മെച്ചപ്പെട്ടു എങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധം പരീക്ഷിക്കാൻ എവർട്ടണിനു ആയില്ല. നിലവിൽ ന്യൂകാസ്റ്റിൽ ആറാമത് നിൽക്കുമ്പോൾ എവർട്ടൺ പതിനഞ്ചാം സ്ഥാനത്ത് ആണ്.

ന്യൂകാസ്റ്റിൽ

അതേസമയം ഡാർബിയിൽ സൗത്താപ്റ്റൺ ബോർൺമൗത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 6 കളികളിൽ നിന്നു സൗത്താപ്റ്റൺ നേടുന്ന ആദ്യ ജയം ആയിരുന്നു ഇത്. താൽക്കാലിക പരിശീലകൻ ഗാരി ഒ’നീലിന് കീഴിൽ ബോർൺമൗത്തിന്റെ ആദ്യ പരാജയം ആയിരുന്നു ഇത്. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ റോമയിൻ പെറൗഡിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ചെ ആദംസ് ഗോൾ ആക്കി മാറ്റുക ആയിരുന്നു. മത്സരത്തിൽ ബോർൺമൗത് ആയിരുന്നു മികച്ചു. വളരെ മികച്ച രീതിയിൽ കളിച്ച ഫിലിപ്പ് ബില്ലിങ് പലപ്പോഴും സൗത്താപ്റ്റൺ പ്രതിരോധം പരീക്ഷിച്ചു എങ്കിലും ഗോൾ നേടാൻ ആയില്ല. നിലവിൽ സൗത്താപ്റ്റൺ 14 മതും ബോർൺമൗത് 11 സ്ഥാനത്തും ആണ്.