മൈക്കിൾ കീനിന് എവർട്ടണിൽ പുതിയ കരാർ

പ്രതിരോധ താരം മൈക്കിൾ കീനിന് പുതിയ കരാർ നൽകി എവർട്ടൺ. പുതിയ കരാർ പ്രകാരം 2025 വരെ പ്രതിരോധ താരം എവർട്ടണിൽ തുടരും. പരിശീലകൻ കാർലോ അഞ്ചലോട്ടിക്ക് കീഴിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ എവർട്ടൺ തീരുമാനിച്ചത്.

ജൂണിൽ പ്രീമിയർ ലീഗിൽ പുനരാരംഭിച്ചത് മുതൽ മുഴുവൻ സമയവും എവർട്ടണ് വേണ്ടി മൈക്കിൾ കീൻ കളിച്ചിരുന്നു. താരത്തിന്റെ പഴയ കരാറിൽ 2 വർഷം ബാക്കി നിൽക്കെയാണ് പുതിയ കരാർ നൽകാൻ എവർട്ടൺ തീരുമാനിച്ചത്. 2017ൽ ബേൺലിയിൽ നിന്ന് എവർട്ടണിൽ എത്തിയ കീൻ അവർക്ക് വേണ്ടി 94 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്.