ഡി ബ്രുയിൻ മാഞ്ചസ്റ്റർ ഡെർബിക്ക് ഉണ്ടാവില്ല

Photo:Twitter/@Squawka
- Advertisement -

ഈ വാരാന്ത്യത്തിൽ നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രുയിൻ ഉണ്ടാകില്ല. പെപ് ഗ്വാർഡിയോള തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇന്നലെ എഫ് എ കപ്പ് പ്രീക്വാർട്ടറിലും പരിക്ക് കാരണം ഡി ബ്രുയിൻ കളിച്ചിരുന്നില്ല. ബാക്ക് ഇഞ്ച്വറിയാണ് പ്രശ്നം എന്ന് ഗ്വാർഡിയോള അറിയിച്ചു. പരിക്ക് എത്ര സാരമുള്ളതാണെന്ന് വ്യക്തമല്ല. പക്ഷെ എന്തായാലും മാഞ്ചസ്റ്റർ ഡെർബിയിൽ ഡി ബ്രുയിൻ ഉണ്ടാകില്ല. പെപ് പറഞ്ഞു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ഡി ബ്രുയിൻ. സീസണിൽ ഇതുവരെ 9 ഗോളുകൾ സിറ്റിക്കായി നേടാൻ ഡി ബ്രുയിന് കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ലിവർപൂളുമായുള്ള വ്യത്യാസം കുറക്കാൻ ആകും ഡെർബിയിൽ സിറ്റി ശ്രമിക്കുക.

Advertisement