“പ്രീമിയർ ലീഗ് പുനരാരംഭിക്കും താൻ തിരിച്ചുവരും” – കെയ്ൻ

- Advertisement -

ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ താൻ ഉടൻ തിരിച്ചെത്തും എന്ന് അറിയിച്ചു. ഈ സീസൺ അവസാനം വരെ കെയ്ൻ കളത്തിൽ ഇറങ്ങില്ല എന്ന് ആയിരുന്നു മുമ്പ് കരുതിയിരുന്നത്. എന്നാൽ കൊറോണ കാരണം ലീഗ് വൈകിയതോടെ കെയ്ന് ഈ സീസണിൽ തന്നെ തിരിച്ചുവരാൻ പറ്റും എന്ന അവസ്ഥയാണ്.

താൻ മൂന്ന് ആഴ്ച കൊണ്ട് മാച്ച് ഫിറ്റ്നെസിൽ എത്തും എന്ന് കെയ്ൻ തന്നെ വ്യക്തമാക്കി. ഇത് ലീഗ് പുനരാരംഭിക്കുമ്പോൾ ടോട്ടൻഹാമിന് വലിയ ഊർജ്ജം നൽകും. കെയ്നും സോണും ഒക്കെ ഇനി ഈ സീസണിൽ കളിക്കില്ല എന്നായിരുന്നു നേരത്തെ വിധിച്ചിരുന്നത്. പ്രീമിയർ ലീഗിൽ സൗതാമ്പ്ടണെതിരായ മത്സരത്തിൽ ആയിരുന്നു ഹാരി കെയ്ന് പരിക്കേറ്റത്.

Advertisement