“പ്രീമിയർ ലീഗിൽ ഈ സീസൺ ഉപേക്ഷിക്കണം, ലിവർപൂളിന് കിരീടം നൽകേണ്ടതില്ല”

- Advertisement -

പ്രീമിയർ ലീഗിലെ ഈ സീസൺ ഉപേക്ഷിക്കണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. ഈ സീസണിൽ ഇനി ലീഗ് നടത്തരുത് എന്നും ഈ സീസൺ നടന്നില്ല എന്ന് അങ്ങ് കരുതണം എന്നും റിയോ പറഞ്ഞു. ലിവർപൂളിന് കിരീടവും നൽകരുത് എന്നും റിയോ പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായത് കൊണ്ടാണ് ഇത് പറയുന്നത് എന്ന് കരുതരുത് എന്നും റിയോ പറഞ്ഞു.

ഇപ്പോൾ ഫുട്ബോൾ മത്സരം നടത്താൻ പറ്റാത്ത അവസ്ഥയാണ്. ആരോഗ്യമാണ് ഇപ്പോൾ പ്രധാനം. ഇംഗ്ലീഷ് സെന്റർ ബാക്ക് പറഞ്ഞു. ഇനി അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തിയാൽ വരെ താരങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉണ്ട്. ഇത് ഒരോ താരങ്ങളിൽ നിന്ന് വീണ്ടും പടരാനും സ്ഥിതി വഷളാകാനും കാരണമാകും. റിയീ പറഞ്ഞു. രണ്ട് വിജയം അകലെ ലിവർപൂൾ കിരീടം നേടും എന്ന സ്ഥിതിയിൽ ലീഗ് നിക്കുമ്പോൾ ആയിരുന്നു ലീഗ് റദ്ദാക്കിയത്.

Advertisement