കാൽവിൻ ഫിലിപ്സ് ലോകകപ്പിനേക്ക് തിരികെയെത്തും എന്ന് പെപ് ഗ്വാർഡിയോള

ഖത്തർ ലോകകപ്പിന് മുമ്പ് കാൽവിൻ ഫിലിപ്സ് തന്റെ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷ പങ്കുവെച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇപ്പോൾ തോളിന് ഏറ്റ പരിക്ക് കാരണം താരം കളത്തിന് പുറത്താണ്‌. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

കാൽവിൻ ഫിലിപ്സ്

ഞാനൊരു ഡോക്ടറല്ല, പക്ഷേ അദ്ദേഹത്തിന് ലോകകപ്പിലേക്ക് തിരികെ എത്താൻ കഴിയും. നമ്മൾ ചെയ്യേണ്ടത് ചെയ്യുക എന്നത് മാത്രമാണ് ഇപ്പോഴുള്ള ഏക പരിഹാരമെന്ന് ഡോക്ടർ പറയുന്നു. അയാൾക്ക് വീണ്ടും തോളിൽ പ്രശ്നമുണ്ട്, അടുത്ത ദിവസങ്ങളിൽ അവന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഗ്വാർഡിയോള പറഞ്ഞു.

കാൽവിൻ ഫിലിപ്സും ഡെക്ലൻ റൈസും ആണ് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് മിഡ്ഫീൽഡിൽ ആദ്യ ചോയ്സ്. അതുകൊണ്ട് തന്നെ ഫിലിപ്ക്സ് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടും.