കുലുസേവ്സ്കി യുവന്റസ് പാളയത്തിലേക്ക് തിരിച്ചെത്തില്ല, താരത്തെ സ്വന്തമാക്കാൻ ടോട്ടനം

ടീമിൽ എത്തിച്ച ശേഷം അസാമാന്യ പ്രകടനം തുടരുന്ന കുലുസേവ്സ്കിയെ സ്വന്തമാക്കാൻ ടോട്ടനം. നിലവിൽ യുവന്റസ് എഫ് സിയിൽ നിന്നും ലോണടിസ്ഥാനത്തിലാണ് താരം നിലവിൽ ലണ്ടനിൽ കളിച്ചു വരുന്നത്. കഴിഞ്ഞ ജനുവരിയിൽ പതിനെട്ട്മാസത്തെ ലോൺ കാലവധിയിൽ ടീമിൽ എത്തിച്ച താരത്തെ, ഈ സീസണിന്റെ അവസാനം സ്വന്തമാക്കാൻ തന്നെയാണ് ടോട്ടനത്തിന്റെ ശ്രമമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.

യുവന്റസ് 230720

ഇതിന് യുവന്റസുമായുള്ള കരാറും ടോട്ടനത്തെ സഹായിക്കും. കുലുസേവ്സ്കി ഇരുപത് മത്സരങ്ങളിൽ എങ്കിലും കളത്തിൽ ഇറങ്ങുകയും ടീം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്താൽ കരാർ പ്രകാരം മുപ്പത്തിയഞ്ച് മില്യൺ യൂറോ നൽകി ടോട്ടനത്തിന് താരത്തെ സ്വന്തമാക്കാൻ ആവും. അതേ സമയം ഈ ലക്ഷ്യങ്ങൾ കൈവരിച്ചില്ലെങ്കിലും നിശ്ചിത തുക നൽകി താരത്തെ സ്വന്തമാക്കാൻ ടോട്ടനത്തിന് കഴിഞ്ഞേക്കും എന്നും ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ തുക എത്രയാണ് എന്ന സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഏതായാലും ടോട്ടനത്തിന്റെ അക്രമണത്തിൽ നിർണായക സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന യുവതാരത്തെ ഏതു വിധേനയും ടീമിൽ നിലനിർത്താൻ തന്നെയാണ് സ്പർസിന്റെ ലക്ഷ്യം എന്നുള്ളത് ഉറപ്പാണ്.