ജോസെ മൗറീനോക്ക് പ്രീമിയർ ലീഗ് മാനേജർ അവാർഡ്

Newsroom

നവംബർ മാസത്തെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡ് സ്പർസ് മാനേജർ ജോസെ മൗറീനോ സ്വന്തമാക്കി. നവംബർ മാസത്തിൽ സ്പർസ് നടത്തിയ മികച്ച പ്രകടനമാണ് ജോസെയെ പുരസ്കാരത്തിന് അർഹനാക്കിയത്. നവംബറിൽ കളിച്ച മത്സരങ്ങൾ ഒന്നും സ്പർസ് പരാജയപ്പെട്ടിരുന്നില്ല. നാലു മത്സരങ്ങൾ കളിച്ച സ്പർസ് മൂന്ന് വിജയങ്ങളും ഒരു സമനിലയുമാണ് സ്വന്തമാക്കിയത്.

നവംബർ മാസം അഞ്ചു ഗോളുകൾ അടിച്ച സ്പർസ് ഒരു ഗോൾ മാത്രമെ വഴങ്ങിയുള്ളൂ. മൂന്ന് ക്ലീൻ ഷീറ്റ് സ്വന്തമാക്കി. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് മൗറീനോയുടെ ടീം.