“റയൽ മാഡ്രിഡിലേക്കില്ല, മാഞ്ചസ്റ്ററിൽ വർഷങ്ങളോളം തുടരും” മൗറീനോ

Newsroom

താൻ റയൽ മാഡ്രിഡിന്റെ ഓഫർ വന്നാലും ക്ലബ് വിട്ടു പോകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീനോ. റയൽ മാഡ്രിഡിലെ ലൊപറ്റെഗിയുടെ ജോലി തെറിക്കാൻ സാധ്യതയുള്ളത് കൊണ്ട് റയലിലേക്ക് പോകുമോ എന്ന സ്പാനിഷ് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മൗറീനോയുടെ ഈ മറുപടി. റയൽ മാഡ്രിഡിൽ മുമ്പ് പരിശീലകനായിരുന്നു മൗറീനോ.

റയൽ മാഡ്രിഡിലേക്ക് താൻ പോകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് തന്റെ കരാർ. ഈ കരാറിന്റെ അവസാനം വരെ താൻ ഇവിടെ ഉണ്ടാകും. അതിനു ശേഷവും വർഷങ്ങളോളം താൻ ഇവിടെ കാണും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. തന്റെ മനസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമേ ഇപ്പോൾ ഉള്ളൂ എന്നും മൗറീനോ പറഞ്ഞു.