ചെൽസി കോച്ചിനെ പുറത്താക്കണമെന്ന് ഫിൽ നെവിൽ

- Advertisement -

സ്റ്റാംഫോബ്രിഡ്ജിൽ നടന്ന ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിന് അവസാനം നടന്ന മോശം പെരുമാറ്റം നടത്തിയ ചെൽസി കോച്ചിംഗ് സ്റ്റാഫ് മാർകോ ഇയാനിയെ പുറത്താക്കണമെന്ന് ഇംഗ്ലീഷ് വനിതാ ടീം പരിശീലകനും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഫിൽ നെവിൽ.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 96ആം മിനുട്ടിൽ ചെൽസി സമനില ഗോൾ നേടിയപ്പോൾ മൗറീനോയെ പ്രകോപിപ്പിക്കാൻ ചെൽസി അസിസ്റ്റന്റ് കോച്ചായ മാർകോ ഇയാനി ശ്രമിച്ചിരുന്നു. ഇത് കണ്ട് മൗറീനോ രോശാകുലനാവുകയയും ചെയ്തിരുന്നു. ഇയാനിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്ന് ഫിൽ നെവിൽ അഭിപ്രായപ്പെട്ടു.

തന്റെ സ്റ്റാഫായിരുന്നു എങ്കിൽ താൻ ഇത്തരം പെരുമാറ്റം നടത്തിയ ആളെ പിന്നെ ഒപ്പം നിർത്തില്ലയിരുന്നു എന്നും നെവിൽ പറഞ്ഞു. മൗറീനോയുടെ പ്രതികരണം സ്വാഭാവികമായിരുന്നു എന്നും താൻ മൗറീനോയുടെ ഭാഗത്ത് തെറ്റൊന്നും കാണുന്നില്ല എന്നും നെവിൽ പറഞ്ഞു.

മാർകോ ഇയാനിക്കെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടി എടുത്തിട്ടുണ്ട്.

Advertisement