സാഹയെ റോമയിൽ എത്തിക്കാൻ ജോസെ മൗറീന്യോ ശ്രമിക്കും

ഇംഗ്ലീഷ് ക്ലബ് ക്രിസ്റ്റൽ പാലസിന്റെ ഐവറി കോസ്റ്റ് വിങർ വിൽഫ്രെയിഡ് സാഹയെ ടീമിൽ എത്തിക്കാൻ ഇറ്റാലിയൻ ക്ലബ് എ.എസ് റോമ ശ്രമം നടത്തും. 29 കാരനായ അപകടകാരിയായ സാഹയെ ടീമിൽ എത്തിക്കാൻ പരിശീലകൻ ജോസെ മൊറീന്യോക്കും റോമ ബോർഡിനും താല്പര്യമുണ്ട്. പാലസും ആയി ഇത് വരെ ചർച്ച തുടങ്ങിയില്ല എങ്കിലും റോമ താരത്തിന് ആയി ഉടൻ രംഗത്ത് വരും എന്നാണ് സൂചന.

പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയതും അപകടകാരിയും ആയ മുന്നേറ്റനിരക്കാരിൽ ഒരാൾ ആണ് സാഹ. പലപ്പോഴും പാലസിനെ പ്രീമിയർ ലീഗിൽ സാഹ ഒറ്റക്ക് ആയിരുന്നു തോളിലേറ്റിയത്. റോമയോട് ഒപ്പം വലിയ കാര്യങ്ങൾ ലക്ഷ്യം വക്കുന്ന മൊറീന്യോക്ക് സാഹ വലിയ മുതൽക്കൂട്ടാവും. അതേസമയം പ്രധാന താരമായ സാഹയെ ടീമിൽ നിലനിർത്താനോ അല്ലെങ്കിൽ വലിയ തുക സാഹയെ വിറ്റ് കണ്ടത്താനോ ആവും പാട്രിക് വിയേരയുടെ ടീമിന്റെ ശ്രമം.