ഓസ്ട്രിയൻ ഗ്രാന്റ് പ്രീ സ്പ്രിന്റിനു വെർസ്റ്റാപ്പനു പോൾ പൊസിഷൻ, മെഴ്‌സിഡസിന് തിരിച്ചടി

ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ സ്പ്രിന്റിനു ആയുള്ള യോഗ്യതയിൽ പോൾ പൊസിഷൻ നേടി റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. മൂന്നാം യോഗ്യത റേസിൽ രണ്ടു മെഴ്‌സിഡസ് കാറുകളും തകരാറു കാരണം പുറത്ത് പോവുന്നതും കാണാൻ ആയി.

ഫെരാരിയുടെ ചാൾസ് ലെക്ലെർക് രണ്ടാമതും ഫെരാരിയുടെ തന്നെ കാർലോസ് സെയിൻസ് മൂന്നാമതും ആയി. വെർസ്റ്റാപ്പന്റെ സഹ ഡ്രൈവർ സെർജിയോ പെരസ് ആണ് നാലാമത്. നാളെ നടക്കുന്ന സ്പ്രിന്റ് റേസിൽ ഒന്നാമത് എത്തുന്ന ഡ്രൈവർ ആവും മറ്റന്നാൾ നടക്കുന്ന റേസിന് പോൾ പൊസിഷൻ നേടുക.

Comments are closed.