22 വർഷങ്ങൾക്ക് ശേഷം ഇപ്സ്വിച് ടൗൺ പ്രീമിയർ ലീഗിൽ തിരികെയെത്തി

Newsroom

ഇപ്സ്വിച് ടൗൺ 22 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ തിരികെയെത്തി. പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടുന്ന രണ്ടാമത്തെ ടീം ആണ് ഇന്ന് തീരുമാനമായത്. ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് ഇപ്സ്വിച്ച് ടൗൺ പ്രീമിയർ ലീഗ് പ്രമോഷൻ ഉറപ്പിച്ചത്. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ ഹഡിൽസ്ഫീൽഡ് ടൗണിനെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

ഇപ്സ്വിച് 24 05 04 20 23 09 708

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. 27 മിനിട്ടിൽ ബേൺസും 48ആം മിനിട്ടിൽ ഹച്ചിൻസണും ആണ് ഇപ്സിചിനായി ഗോൾ നേടിയത്‌ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ ആയ മക്കെന്ന ആണ് ഇപ്പോൾ ഇപ്സിചിന്റെ പരിശീലകൻ. ഇന്നത്തെ വിജയത്തോടെ അവർ 96 പോയിന്റുമായി ലീഗിൽ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി കഴിഞ്ഞ ആഴ്ച തന്നെ പ്രമോഷൻ ഉറപ്പിച്ചിരുന്നു. ലീഡ്സ് യുണൈറ്റഡ്, വെസ്റ്റ് ബ്രോ, സൗത്താമ്പ്ടൺ, നോർവിച് സിറ്റി എന്നിവർ പ്രമോഷനായി ഇനി പ്ലേ ഓഫിൽ ഏറ്റുമുട്ടും.