ഐ പി എല്ലിൽ കാണികൾ ഉണ്ടാകും

ഇന്ത്യ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കാണികൾ സ്റ്റേഡിയത്തിൽ ഉണ്ടാകും. ഐ പി എൽ നടക്കുന്ന മഹാരാഷ്ട്ര ഗവൺമെന്റ് ചുരുങ്ങിയത് 25% കാണികളെ എങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. കോവിഡ്-19നെ തടയാൻ ആയി മുംബൈയിലും പൂനെയിലും നാല് സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ സീസൺ നടക്കുന്നത്.

മുംബൈയിൽ 55 മത്സരങ്ങളും പൂനെയിൽ 15 മത്സരങ്ങളും നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിൽ 25% കാണികളെ അനുവദിക്കാൻ ആണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനും (എം‌സി‌എ) മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും (എം‌എച്ച്‌സി‌എ) തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മത്സരങ്ങളിലും പതിയെ കാണികളെ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. പിങ്ക് ടെസ്റ്റിൽ കാണികളെ അനുവദിക്കും എന്ന് കർണാടകയും നേരത്തെ അറിയിച്ചിരുന്നു. കാണികളെ തിരികെയെത്തുന്നത് ഐ പി എല്ലിനെ അതിന്റെ പൂർണ്ണ ആവേശത്തിലേക്ക് തിരികെയെത്തിക്കും.