എഫ് സി ഗോവൻ വിങ്ങർ തിരികെ ചെന്നൈയിലേക്ക്

Newsroom

Jesuraj
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവൻ വിങ്ങർ അലക്സാണ്ടർ റൊമാരിയോ യേശുരാജിനെ ചെന്നൈയിൻ സ്വന്തമാക്കി. അടുത്ത സീസണിൽ ആകും താരം ചെന്നൈയിനിൽ എത്തുക. മുൻ ചെന്നൈ സിറ്റി താരത്തിന്റെ ചെന്നൈയിലേക്കുള്ള മടല്ലം ആകും ഇത്. സീസൺ അവസാനിക്കുന്നതോടെ ചെന്നൈയിൻ ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും. അവസാന രണ്ടു സീസണിലായി ഗോവക്ക് ആയി 30 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 3 ഗോളും നാലു അസിസ്റ്റും ഐ എസ് എല്ലിൽ താരത്തിന് ഉണ്ട്.

ജേസുരാജ് നേരത്തെ ലോണിൽ മോഹൻ ബഗാനായി കളിച്ചിട്ടുണ്ട്. റൈറ്റ് വിങ്ങറായ യേശുരാജ് മുമ്പ് ചെന്നൈ സിറ്റിക്കായും തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.