ഇഗാളോയുടെ ലോൺ കാലാവധി നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

- Advertisement -

കൊറൊണ കാരണം ഫുട്ബോൾ ലോകതത്ത് പല താരങ്ങളുടെയും കരാർ പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് ലോൺ കരാറിൽ ടീമിൽ എത്തിയവർ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിൽ ലോണിൽ എത്തിയ ഒഡിയൊൻ ഇഗാളോയും ഇങ്ങനെ ഒരു പ്രതിസന്ധിയിലാണ്. ഇഗാളോയുടെ ലോൺ കരാർ ജൂൺ 30ആം തീയതിയേക്ക് അവസാനിക്കും. എന്നാൽ ഇംഗ്ലണ്ടിൽ സീസൺ അതിന് മുമ്പ് പുനരാരംഭിക്കുമോ എന്ന് പോലും സംശയമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ ഇഗാളോയുടെ ലോൺ കാലാവധി ഈ സീസൺ അവസാനിക്കുന്നത് വരെ നീട്ടണമെന്ന് അപേക്ഷിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ ആണ് ഇഗാളോയുമായി സ്ഥിര കരാറിൽ ഉള്ള ക്ലബ്. ലോൺ കാലാവധി നീട്ടാൻ അവർ തയ്യാറായില്ല എങ്കിൽ വൻ തുക നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഗാളോയെ വാങ്ങേണ്ടി വരും.

ഇഗാളോ യുണൈറ്റഡിനായി തകർത്ത് കളിക്കുമ്പോൾ ആയിരുന്നു കൊറോണ വില്ലനായി എത്തിയത്. ഇതുവരെ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തിയ ഇഗാളോ, ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement