രണ്ടാം സീസണില്‍ തന്നെ തനിക്ക് ക്യാപ്റ്റന്‍സി അവസരം തന്നതിന് നന്ദിയെന്ന് റയാദ് എമ്രിറ്റ്

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെ പുതിയ സീസണില്‍ നയിക്കുക ബൗളര്‍ റയാദ് എമ്രിറ്റ്. താന്‍ ടീമിനൊപ്പം ഇത് രണ്ടാം സീസണാണെന്നും തനിക്ക് ക്യാപ്റ്റന്‍സി ഉത്തരവാദിത്വം രണ്ടാം സീസണില്‍ തന്നെ നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞ് റയാദ് എമ്രിറ്റ്. ടീം ഈ സീസണില്‍ നില നിര്‍ത്തിയ താരങ്ങളെല്ലാം മികച്ചവരാണെന്നും എമേര്‍ജിംഗ് താരത്തിലെ സൈനിംഗും മികവാര്‍ന്നതിനാല് മികച്ച സീസണായിരക്കും പാട്രിയറ്റ്സിന് ഈ വര്‍ഷം ഉണ്ടാകുകയെന്നും താരം വ്യക്തമാക്കി.

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ടീം കോച്ചായി മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സൈമണ്‍ ഹെല്‍മോട്ടിനെ നിയമിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗ് വ്യക്തമായി അറിയാവുന്നയാളാണ് സൈമണെന്നും കിരീടങ്ങള്‍ എങ്ങനെ നേടാനാകുമെന്ന് വ്യക്തയുള്ള ആളാണ് ടീമിന്റെ കോച്ചെന്നും ക്യാപ്റ്റന്‍ റയാദ് അഭിപ്രായപ്പെട്ടു. ഇരുവരും ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും റയാദ് എമ്രിറ്റ് സൂചിപ്പിച്ചു.

Advertisement