ക്ലബ് വിട്ടവരെ ഓർത്ത് കരയാൻ കിട്ടില്ല എന്ന് ഇസ്കോ

- Advertisement -

റയൽ മാഡ്രിഡിൽ കളിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ക്ലബ് വിട്ടു പോയ താരത്തെ ഓർത്ത് കരയാൻ തന്നെ കിട്ടില്ല എന്ന് ഇസ്കോ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം റയൽ മാഡ്രിഡിനെ വലക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഇസ്കോയുടെ ഇത്തരത്തിൽ ഉള്ള പ്രകടനം. റൊണാൾഡോ ക്ലബ് വിട്ട ശേഷം ഗോളടിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് റയൽ മാഡ്രിഡ്.

എന്നാൽ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മാറുമെന്ന് ഇസ്കോ പറഞ്ഞു. ടീമിൽ തനിക്ക് ആത്മവിശ്വാസം ഉണ്ട്. ആരാധകരുടെ പിന്തുണ ഉണ്ട് എങ്കിൽ ഈ മോശം ഫോം മാറ്റിയെടുക്കാം. തങ്ങൾ ചാമ്പ്യമ്മാരായി തെളിയിച്ചവരാണെന്നും ഇസ്കോ പറഞ്ഞു. നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം വഴിത്തിരിവാകും എന്നും ക്ലബിന്റെ ചുറ്റുമുള്ള നെഗറ്റിവിറ്റി ഉടൻ ഇല്ലാതാകുമെന്നും ഇസ്കോ പറഞ്ഞു.

Advertisement