ഹസാർഡ് കുതിപ്പ് തുടരുന്നു, പ്രീമിയർ ലീഗ് അവാർഡും സ്വന്തം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഈഡൻ ഹസാർഡ് നേട്ടങ്ങൾ തുടരുന്നു. കരിയർ ബെസ്റ്റ് സീസൺ തുടരുന്ന ചെൽസി സൂപ്പർ താരത്തെ സെപ്റ്റംബറിലെ മികച്ച പ്രീമിയർ ലീഗ് താരമായി തിരഞ്ഞെടുത്തു. ചെൽസി ആക്രമണത്തെ നയിക്കുന്ന ഹസാർഡ് തന്നെയാണ് നിലവിൽ ലീഗിലെ ടോപ്പ് സ്കോററും. നിലവിൽ ചെൽസി രണ്ടാം സ്ഥാനത്തും.

സെപ്റ്റംബറിൽ ഹാട്രിക് അടക്കം മികച്ച നേട്ടമാണ് ഹസാർഡ് കൊയ്തത്. സെപ്റ്റംബറിൽ 4 മത്സരങ്ങളിൽ നിന്നായി 5 ഗോളുകൾ ഹസാർഡ് സ്വന്തമാക്കി. ഇതിൽ കാർഡിഫ് സിറ്റിക്ക് എതിരായി നേടിയ ഹാട്രിക്കും ഉൾപ്പെടും. സെപ്റ്റംബറിൽ ചെൽസി കളിച്ച 4 കളികളിൽ 2 ജയവും 2 സമനിലയുമാണ് നേടിയത്.