ഹസാർഡിനുള്ള പുതിയ കരാർ തയ്യാർ, താരം ഒപ്പിടുമെന്ന പ്രതീക്ഷയിൽ സാരി

- Advertisement -

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന് ക്ലബ്ബ് പുതിയ കരാർ വാഗ്ദാനം ചെയ്തതായി പരിശീലകൻ മൗറീസിയോ സാരി സ്ഥിതീകരിച്ചു. പക്ഷെ അത് ഒപ്പിടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം താരത്തിന് ഉണ്ടെന്നും ചെൽസി പരിശീലകൻ വ്യക്തമാക്കി. ഈ സീസൺ അവസാനത്തോടെ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് മാറിയേക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് ചെൽസി താരത്തിന് കരാർ ഓഫർ നൽകിയതായി സാരി സ്ഥിതീകരിച്ചത്.

ചെൽസി വാഗ്ദാനം ചെയ്ത കരാറിൽ ചെൽസിയിൽ ഏറ്റവും ശമ്പളം പറ്റുന്ന താരമായി ഹസാർഡിനെ മാറ്റുന്നത് അടക്കമുള്ള വാഗ്ദാനങ്ങൾ ഉള്ളതായാണ് റിപ്പോർട്ടുകൾ. പക്ഷെ റയൽ മാഡ്രിഡിൽ കളിക്കണം എന്ന ആഗ്രഹം പലപ്പോഴും പരസ്യമായി തന്നെ പറഞ്ഞിട്ടുള്ള ബെൽജിയൻ താരം അത് ഒപ്പിടാൻ തയ്യാറാവുമോ എന്നതാണ് ചെൽസി ആരാധകർ ഉറ്റുനോക്കുന്നത്. ഹസാർഡ് തനിക്കൊപ്പം തുടരണം എന്ന ആഗ്രഹം പരിശീലകൻ സാരി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement