ഹസാർഡ് യൂറോപ്പിലെ ഏറ്റവും മികച്ച താരം – മൗറീസിയോ സാറി

- Advertisement -

ഹാട്രിക്കുമായി ചെൽസിക്ക് സീസണിലെ അഞ്ചാം ജയം സമ്മാനിച്ച സൂപ്പർ താരം ഈഡൻ ഹസാർഡിന് പ്രശംസയുമായി ചെൽസി പരിശീലകൻ മൗറീസിയോ സാറി. ഹസാർഡിനെ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് സാറി വിശേഷിപ്പിച്ചത്.

കാർഡിഫിനെതിരെ 4-1 ന് ജയിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് ചെൽസി പരിശീലകൻ തന്റെ ഏറ്റവും മികച്ച താരത്തിന് പ്രശംസയുമായി എത്തിയത്. ഹസാർഡ് യൂറോപ്പിലെ മികച്ച താരങ്ങളിൽ ഒരാളാണ് എന്ന തന്റെ മുൻ അഭിപ്രായം തിരുത്തിയ സാറി നിലവിൽ ഹസാർഡാണ്‌ ഏറ്റവും മികച്ച കളിക്കാരൻ എന്ന് അഭിപ്രായപ്പെട്ടു.

സാറിയുടെ ആക്രമണ ശൈലിയിൽ മിന്നും ഫോമിലാണ് ബെൽജിയം ക്യാപ്റ്റനായ ഈഡൻ ഹസാർഡ്. 5 മത്സരങ്ങളിൽ നിന്ന് ഇതുവരെ 5 ഗോളുകളും 2 അസിസ്റ്റും താരം സ്വന്തം പേരിലാക്കി.

Advertisement