റയലിനെ പിടിച്ചു കെട്ടി ബിൽബാവോ

- Advertisement -

ല ലീഗെയിൽ ഈ സീസണിൽ ആദ്യമായി റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തി. അത്ലറ്റിക് ബിൽബാവോ 1-1 നാണ് ലപറ്റഗിയുടെ ടീമിനെ സമനിലയിൽ തളച്ചത്.

ഇക്കർ മുനിയെൻ ആദ്യ പകുതിയിൽ അത്ലറ്റിക് ക്ലബിന് ലീഡ് സമ്മാനിക്കുകയായിരുന്നു. താരത്തിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് തിബോ കോർട്ടോക്ക് തടുക്കാവുന്നതിനും അപ്പുറമായിരുന്നു.

പക്ഷെ രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ റയൽ സമനില ഗോൾ കണ്ടെത്തി. ഗരേത് ബെയ്ലിന്റെ ക്രോസ്സ് ക്ലോസ് റേഞ്ച് ഹെഡറിലൂടെ ഇസ്കോയാണ് ഗോൾ നേടിയത്. പിന്നീടും റയൽ വിജയ ഗോളിനായി ശ്രമിച്ചെങ്കിലും അത്ലറ്റിക് ഗോളി സൈമൺ മികച്ച സേവുകളുമായി റയലിന് തടസ്സമിട്ടു.

Advertisement