ഹാരി മഗ്വയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹാരി മഗ്വയറിനെ മാറ്റി. ഇന്ന് മഗ്വയർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത പങ്കുവെച്ചു. താനും പരിശീലകൻ ടെൻ ഹാഗും തമ്മിൽ സംസാരിച്ചു എന്നും അദ്ദേഹമാണ് തന്നെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുന്ന തീരുമാനം അറിയിച്ചത് എന്നും മഗ്വയർ പറഞ്ഞു. തനിക്ക് ഇതിൽ നിരാശയുണ്ട് എന്നും എന്നാൽ ക്ലബിന് താൻ എന്റെ എല്ലാം നൽകുന്നത് തുടരും എന്നും മഗ്വയർ പറഞ്ഞു.

മാഞ്ചസ്റ്റർ 23 07 16 22 09 32 710

ഒലെ ഗണ്ണാർ സോൾഷ്യാർ ആയിരുന്നു മഗ്വയറിനെ ക്യാപ്റ്റൻ ആയി നിയമിച്ചത്‌. ഒലെയ്ക്ക് മഗ്വയർ പ്രത്യേകം നന്ദിയും പറഞ്ഞു. ടെൻ ഹാഗിനു കീഴിൽ മഗ്വയർ ടീമിൽ സ്ഥിരമായിരുന്നില്ല. മഗ്വയറിനെ വിൽക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസോ കസമിറോയോ ആകും യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മഗ്വയറിന് 50 മില്യൺ യൂറോ വിലയിട്ടതായാണ് റിപ്പോർട്ടുകൾ. ഈ തുകയുടെ ഓഫർ വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാകും. മഗ്വയറിനായി ഇപ്പോൾ വെസ്റ്റ് ഹാം രംഗത്ത് ഉണ്ട്‌.