മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചിലിയൻ താരം അലക്സിസ് സാഞ്ചസിന്റെ മോശം ഫോമിന് കാരണം താരം മാത്രമല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. 2018 ജനുവരിയിൽ ആഴ്‌സണലിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സാഞ്ചസിന് ആഴ്‌സണലിൽ പുറത്തെടുത്ത മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുറത്തെടുക്കാനായിരുന്നില്ല. ഫുട്ബോൾ ഒരു താരത്തെ മുൻനിർത്തിയുള്ള കളിയല്ലെന്നും 10 പേരുടെ കൂടെ ഒരു സിസ്റ്റത്തിൽ കളിക്കേണ്ട കളിയാണെന്നും അതിൽ ഒരു താരം മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ഉൾപെട്ടിട്ടുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു.
അലക്സിസ് സാഞ്ചസ് യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്നും അവർക്ക് മികച്ച പരിശീലകൻ ഉണ്ടെന്നും ഇന്റർ മിലാനിൽ സാഞ്ചസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഗ്വാർഡിയോള പറഞ്ഞു. ഇന്റർ മിലാന്റെ ശൈലി സാഞ്ചസിന് യോജിച്ചതാണെന്നും ലുക്കാക്കുവിന് അടുത്ത് കളിക്കുന്നത് കൊണ്ട് തന്നെ സാഞ്ചസിന് ഇന്റർ മിലാനിൽ തിളങ്ങാൻ കഴിയുമെന്നും ഗ്വാർഡിയോള പറഞ്ഞു.
താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നതിന് മുൻപ് താരത്തെ സ്വന്തമാക്കാൻ പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റിയും ശ്രമം നടത്തിയിരുന്നു. എന്നാൽ സാഞ്ചസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയായിരുന്നു. നേരത്തെ ബാഴ്‌സലോണയിൽ ഗ്വാർഡിയോളക്ക് കീഴിൽ അലക്സിസ് സാഞ്ചസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.