ഔദ്യോഗിക പ്രഖ്യാപനം വന്നു, ചെൽസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോട്ടറാശാൻ

അങ്ങനെ ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രഹാം പോട്ടർ ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു. തോമസ് ടൂക്കലിനെ പുറത്താക്കി ഒറ്റ ദിവസം കൊണ്ടാണ് ചെൽസി പുതിയ പരിശീലകനെ എത്തിക്കുന്നത്‌. അഞ്ചു വർഷത്തെ കരാർ ആകും പോട്ടർ ചെൽസിയിൽ ഒപ്പുവെച്ചു. ബ്രൈറ്റണ് 21 മില്യണോളം തുക റിലീസ് ക്ലോസ് നൽകിയാണ് ചെൽസി പോട്ടറിനെ സ്വന്തമാക്കുന്നത്.

പോട്ടർ വരുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നാണ് ചെൽസിയുടെ പുതിയ ഉടമ ടോഡ് ബോഹ്ലി വിശ്വസിക്കുന്നത്. അവസാന സീസണുകളിൽ ബ്രൈറ്റണിൽ അത്ഭുതം കാണിച്ചു കൊണ്ടിരിക്കുന്ന പരിശീലകനാണ് പോട്ടർ. ബ്രൈറ്റൺ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ ആണ് ഗ്രഹാം പോട്ടർ. ഇംഗ്ലീഷുകാരൻ 2019ൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്. വലിയ അട്ടിമറികൾ നടത്താനും ബ്രൈറ്റണെ നല്ല ഫുട്ബോൾ കളിപ്പിക്കാനും പോട്ടറിനായിരുന്നു.

കഴിഞ്ഞ സീസണിൽ ബ്രൈറ്റണെ ഒമ്പതാം സ്ഥാനത്ത് അദ്ദേഹം എത്തിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ലാമ്പ്റ്റി, കുക്കുറേയ, ബിസോമ, ട്രൊസാഡ് എന്നിവർ ഒക്കെ വലിയ ടാലന്റുകളായി വളരുന്നതും കാണാനായി. ബ്രൈറ്റണിൽ എത്തും മുമ്പ് സ്വാൻസിയിൽ ആയിരുന്നു പോട്ടർ ഉണ്ടായിരുന്നത്.