ബോസ്നിയൻ താരവുമായി കരാർ പുതുക്കി എസി മിലാൻ

മധ്യനിര താരം റെയ്ഡ് ക്രൂനിച്ചുമായി കരാർ പുതുക്കി എസി മിലാൻ. നിലവിലെ കരാർ 2024ൽ അവസാനിക്കാൻ ഇരിക്കെയാണ് താരത്തിന്റെ സേവനം മിലാൻ ഒരു വർഷത്തേക്ക് കൂടി നീട്ടിയെടുത്തത്. 2025 വരെ ടീമിൽ തുടരാൻ ക്രൂനിച്ചിനാവും. ടീമിന്റെ മധ്യനിരക്ക് കരുത്തും നിലവാരവും നൽകാൻ താരത്തിനായെന്ന് മിലാൻ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.

മിലാൻ

എംപോളി താരമായിരുന്ന ക്രൂനിച്ച് 2019ലാണ് മിലാനിൽ എത്തുന്നത്. ഇതുവരെ 92 മത്സരങ്ങൾ ടീമിനായി കളത്തിൽ ഇറങ്ങി. രണ്ടു ഗോളുകളും കണ്ടെത്താനായി. 2016മുതൽ ബോസ്നിയൻ ദേശിയ ടീമിനായി കളിക്കുന്നുണ്ട്. ഇരുപത്തി ഏഴു മത്സരങ്ങൾ ടീമിനായി ഇറങ്ങി. മികച്ച പ്രകടനം തുടരുന്ന എസി മിലാന്റെ മധ്യനിരക്ക് കരുത്തേകാൻ ഇരുപത്തിയെട്ടുകാരന് തുടർന്നും സാധിക്കും. മറ്റ് പ്രധാന താരങ്ങളുടെയും കരാർ പുതുക്കൽ ചർച്ചകളിലേക്ക് മിലാൻ ഉടനെ കടന്നേക്കും.