ഗ്രഹാം പോട്ടറിന്റെ കീഴിലെ ബ്രൈറ്റന്റെ മികച്ച ഫുട്ബോൾ തുടരുന്നു. ഇന്ന് ആവേശകരമായ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ആണ് ബ്രൈറ്റൺ പരാജയപ്പെടുത്തിയത്. ഇഞ്ച്വറി ടൈമിൽ പിറന്ന ഒരു ഗോളിനായിരുന്നു ബ്രൈറ്റന്റെ വിജയം. ബ്രെന്റ്ഫോർഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ പരാജയമായിരുന്നു ഇത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ട്രൊസാർഡ് ആണ് ബ്രൈറ്റണായി ഗോൾ നേടിയത്. ബ്രൈറ്റന്റെ ഇതോടെ സീസണി കളിച്ച നാലു ലീഗ് മത്സരങ്ങളിൽ മൂന്നും വിജയിച്ചിരിക്കുകയാണ്. 9 പോയിന്റുമായി അവർ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.