അന്റോണിയോക്ക് ചുവപ്പ് കാർഡ്, സൗതാമ്പ്ടൺ – വെസ്റ്റ്ഹാം മത്സരം സമനിലയിൽ

വെസ്റ്റ്ഹാം താരം അന്റോണിയോ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിപ്പിച്ച് സൗതാമ്പ്ടണും വെസ്റ്റ്ഹാമും. മത്സരത്തിന്റെ അവസാന മിനുട്ടിലാണ് അന്റോണിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ടാണ് അന്റോണിയോ പുറത്തുപോയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സൗതാമ്പ്ടൺ താരം അർമാൻഡോ ബ്രോജക്ക് ലഭിച്ച അവസരം പോസ്റ്റിൽ തട്ടി പുറത്തുപോവുകയും ചെയ്തു. അതെ സമയം സീസണിലെ ആദ്യ ജയത്തിനായുള്ള സൗതാമ്പ്ടന്റെ കാത്തിരുപ്പ് തുടരുകയാണ്. വെസ്റ്റ്ഹാം ഈ സീസണിൽ തോൽവിയറിയാതെ കുതിക്കുകയാണ്. ഇന്നത്തെ സമനിലയോടെ വെസ്റ്റ്ഹാം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതെ സമയം സൗതാമ്പ്ടൺ പോയിന്റ് പട്ടികയിൽ 14ആം സ്ഥാനത്താണ്.