റോമയുടെ ഡച്ച് താരത്തെയും പി.എസ്.ജി പ്രതിരോധതാരത്തെയും ഫുൾഹാം ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നു

20220830 194418

വില്യനു പിറകെ രണ്ടു താരങ്ങളെ കൂടി ടീമിൽ എത്തിക്കാൻ ഫുൾഹാം ശ്രമം

എ.എസ് റോമയുടെ ഡച്ച് മുന്നേറ്റനിര താരം ജസ്റ്റിൻ ക്വിവർട്ടിനെ ടീമിൽ എത്തിക്കാൻ ഒരുങ്ങി ഫുൾഹാം. ഡച്ച് താരവും ആയി ഉടൻ പ്രീമിയർ ലീഗ് ടീം കരാറിൽ ഒപ്പിടും എന്നാണ് സൂചന. ബ്രസീലിയൻ താരം വില്യനെ സ്വന്തമാക്കിയതിനു പിറകെയാണ് ഡച്ച് താരത്തെ ഫുൾഹാം ടീമിൽ എത്തിക്കുന്നത്.

ഫുൾഹാം

നിലവിൽ ആദ്യം താരത്തെ ലോൺ അടിസ്ഥാനത്തിൽ ഈ സീസണിൽ ഫുൾഹാം ടീമിൽ എത്തിക്കും അടുത്ത സീസണിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. അതേസമയം പി.എസ്.ജിയുടെ ഇടത് ബാക്ക് ലൈവിൻ കുർസാവയെയും ഫുൾഹാം ഉടൻ ടീമിൽ എത്തിക്കും. താരവും ആയി നേരത്തെ ധാരണയിലായ ഫുൾഹാം നിലവിൽ പി.എസ്.ജിയും ആയി അവസാന ഘട്ട ചർച്ചയിൽ ആണ്.