“ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയിൽ ഡേവിഡ് സിൽവക്ക് പകരക്കാരനാകും”

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ ക്ലബിൽ ഡേവിഡ് സിൽവയുടെ പകരക്കാരൻ ആയി ഉയരും എന്ന് പെപ് ഗ്വാർഡിയോള. ഫോഡനെ സിൽവക്ക് പകരക്കാരനായി വളർത്തുകയാണ് ക്ലബിന്റെ ലക്ഷ്യം എന്ന് ഗ്വാർഡിയോള പറഞ്ഞു. ഫോഡനിൽ ക്ലബിന് വിശ്വാസം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ക്ലബ് താരത്തിന് അധികം അവസരങ്ങൾ കൊടുക്കുന്നില്ല എന്ന പരാതി ഉയരുന്നതിനിടയിലാണ് ഗ്വാർഡിയോളയുടെ പ്രസ്താവന.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഫോഡൻ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ഇനിയും ചില മേഖലകളിൽ ഫോഡൻ നന്നാവാനുണ്ട്. പ്രത്യേകിച്ച് കളത്തിൽ തീരുമാനം എടുക്കുന്ന കാര്യത്തിൽ ഫോഡൻ ശ്രദ്ധിക്കണം. ഗ്വാർഡിയോള പറഞ്ഞു. എന്നാൽ ഇത് ഈ പ്രായത്തിൽ എല്ലാ താരങ്ങൾക്കും ഉണ്ടാകുന്ന പ്രശ്നമാണെന്നും പെപ് പറഞ്ഞു.

Advertisement