ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റി വിടില്ല, പുതിയ കരാർ ഒപ്പുവെച്ചു

Newsroom

മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ മിഡ്ഫീൽഡർ ഫെർണാണ്ടീനോയുടെ കരാർ സിറ്റി പുതുക്കി. താരത്തിനായി ലാറ്റിനമേരിക്കൻ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും പെപിന്റെ ആവശ്യ പ്രകാരം താരം ക്ലബിൽ തന്നെ തുടരുകയായിരുന്നു. 36കാരാനായ താരത്തെ ഒര സീസണിൽ കൂടെ ക്ലബിൽ നിലനിർത്താൻ ആണ് സിറ്റി തീരുമാനിച്ചിരിക്കുന്നത്. ഫെർണാണ്ടീനോ ഇപ്പോഴും മധ്യനിരയിൽ സിറ്റിക്ക് വലിയ സംഭാവനകൾ നൽകുന്നുണ്ട്.

2013ൽ ആയിരുന്നു ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം നാലു ലീഗ് കിരീടം ഉൾപ്പെടെ 12 കിരീടങ്ങൾ താരം നേടി. അഗ്വേറോ ഈ സീസണോടെ ക്ലബ് വിട്ടിരുന്നു. അഗ്വേറോക്ക് ഒപ്പം ഫെർണാണ്ടീനോ കൂടെ ക്ലബ് വിട്ടാൽ അത് ഡ്രസിംഗ് റൂമിൽ വലിയ വിടവ് ഉണ്ടാക്കും എന്നതും സിറ്റി ഫെർണാണ്ടീനോയെ നിലനിർത്താൻ കാരണമായി.