“മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിൽ സങ്കടം” – ഫെല്ലിനി

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടി വന്നതിൽ സങ്കടമുണ്ട് എന്ന് ബെൽജിയൻ മിഡ്ഫീൽഡർ ഫെല്ലെയ്നി. കഴിഞ്ഞ ആഴ്ച ചെനീസ് ക്ലബായ ഷാൻഡോംഗ് ലുനെങുമായി ഫെല്ലിനി കരാർ ഒപ്പിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യമായ അവസരം ഒലെയുടെ കീഴിൽ കിട്ടില്ല എന്ന് തോന്നിയത് കൊണ്ടാണ് ഫെല്ലിനി ക്ലബ് വിട്ടത്.

തനിക്ക് മാഞ്ചസ്റ്റർ വിട്ടു പോകേണ്ടി വന്നതിൽ സങ്കടമുണ്ട് എന്ന് പറഞ്ഞ ഫെല്ലിനി കഴിഞ്ഞ സീസണിൽ തനിക്ക് പി എസ് ജിയിലേക്ക് പോകാമായിരുന്നു എന്നും പറഞ്ഞു. അന്ന് പി എസ് ജി ഓഫർ തഴഞ്ഞാണ് താൻ മാഞ്ചസ്റ്ററിൽ തുടർന്നത്. ഫെല്ലിനി പറഞ്ഞു. 2013ൽ ഡേവിഡ് മോയ്സ് ആണ് എവർട്ടണിൽ നിന്ന് ഫെല്ലെയ്നിയെ യുണൈറ്റഡിൽ എത്തിച്ചത്. ക്ലബിനായി 173 മത്സരങ്ങൾ ഫെല്ലിനി കളിച്ചു. 22 ഗോളുകൾ യുണൈറ്റഡിനായി ഫെല്ലിനി നേടിയിട്ടുണ്ട്. ഒപ്പം നാല് കിരീടങ്ങളും യുണൈറ്റഡിനൊപ്പം സ്വന്തമാക്കി.