ഫാബിനോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീൽ

Everton Allen Premier League

ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തുപോയ ലിവർപൂൾ താരം ഫാബിനോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീൽ. എവർട്ടൺ താരം അലനെയാണ് ഫാബിനോക്ക് പകരക്കാരനായി ബ്രസീൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ഫാബിനോക്ക് പരിക്കേറ്റത്. നാപോളിയിൽ നിന്ന് ഈ സീസണിൽ എവർട്ടണിൽ എത്തിയ അലൻ ഈ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ്. ഇതിനു മുൻപ് ബ്രസീലിന് വേണ്ടി 8 മത്സരങ്ങളും അലൻ കളിച്ചിട്ടുണ്ട്.

നവംബർ 13 വെനിസ്വലക്കെതിരെയും നവംബർ 17ന് ഉറുഗ്വക്കെതിരെയുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. ഫാബിനോക്ക് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുമുള്ള മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റക്കെതിരെയുമുള്ള മത്സരവും നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്.

Previous articleബയോ ബബിള്‍ മടുത്തു, ബിഗ് ബാഷ് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം
Next articleഅര്‍ദ്ധ ശതകങ്ങളുമായി ഹാരിസ് ഹൊസൈലും ഇമാം ഉള്‍ ഹക്കും, സിംബാബ്‍വേയ്ക്കെതിരെ മോശം തുടക്കത്തിന് ശേഷം പൊരുതാവുന്ന സ്കോറിലേക്കെത്തി പാക്കിസ്ഥാന്‍