അര്‍ദ്ധ ശതകങ്ങളുമായി ഹാരിസ് ഹൊസൈലും ഇമാം ഉള്‍ ഹക്കും, സിംബാബ്‍വേയ്ക്കെതിരെ മോശം തുടക്കത്തിന് ശേഷം പൊരുതാവുന്ന സ്കോറിലേക്കെത്തി പാക്കിസ്ഥാന്‍

Harissohail
- Advertisement -

സിംസാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച തുടക്കത്തില്‍ നേരിടേണ്ടി വന്നുവെങ്കിലും ഇമാം ഉള്‍ ഹക്കും ഹാരിസ് സൊഹൈലും നേടിയ അര്‍ദ്ധ ശതകങ്ങളുടെയും അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇമാദ് വസീമിന്റെയും ഹഹീം അഷ്റഫിന്റെയും ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക് എത്തിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് ഒന്നാം വിക്കറ്റില്‍ 11 ഓവറില്‍ നിന്ന് 47 റണ്‍സാണ് നേടിയത്. ഇമാം ഉള്‍ ഹക്കും ഹാരിസ് സൊഹൈലും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ 50 ഓവറില്‍ നിന്ന് പാക്കിസ്ഥാന്‍ 281 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

Zimbabwe

ഇമാം ഉള്‍ ഹക്ക് 58 റണ്‍സ് നേടിയപ്പോള്‍ ഹാരിസ് സൊഹൈല്‍ 71 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ഫഹീം അഷ്റഫും ഇമാദ് വസീമും നേടിയ റണ്‍സാണ് പാക്കിസ്ഥാനെ ഈ സ്കോറിലേക്ക് നയിച്ചത്. ഫഹീം 16 പന്തില്‍ 26 റണ്‍സും ഇമാദ് 34 റണ്‍സുമാണ് നേടിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസര്‍ബാനിയും ടെണ്ടായി ചിസോരോയും രണ്ട് വിക്കറ്റ് നേടി.

Advertisement