മുൻ ആഴ്‌സണൽ താരം ഹൗസ് അറസ്റ്റിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ആഴ്‌സണൽ താരം നിക്‌ളാസ് ബെന്റ്റ്നെർ ഹൌസ് അറസ്റ്റിൽ. അൻപത് ദിവസത്തെ ഹോബ്സ് അറസ്റ്റാണ് ഡാനിഷ് താരത്തിന് കോടതി വിധിച്ചത്. നിലവിൽ നോർവീജിയൻ ടീമായ റോസെൻബർഗിന്റെ താരമാണ് ബെന്റ്റ്നെർ. ഒരു ടാക്സി ഡ്രൈവറുമായുള്ള കശപിശയാണ് ഹൌസ് അറസ്റ്റിലേക്ക് നയിച്ചത്. ഈ സീസണിൽ റോസെൻബർഗിനൊത്ത് കിരീടം ചൂടിയ താരം നോർവീജിയൻ കപ്പിൽ ഇരട്ട ഗോളുകളും നേടി.

2005 മുതൽ 2014 വരെ ആഴ്‌സണലിന് വേണ്ടി കളിച്ച താരം 171 മത്സരങ്ങളിൽ നിന്നും 45 ഗോളുകൾക്കു നേടിയിട്ടുണ്ട്. സണ്ടർലാൻഡ്, ബെർമിംഗ്ഹാം സിറ്റി, യുവന്റസ് എന്നി ടീമുകൾക്ക് വേണ്ടി ആഴ്‌സണലിൽ ഇരിക്കെ ലോണിൽ കളിച്ചിട്ടുണ്ട് ബെന്റ്റ്നെർ. ബുണ്ടസ് ലീഗയിൽ വോൾഫ്സ്ബർഗിന് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.