എവർട്ടണ് ആദ്യ പരാജയം സമ്മാനിച്ച് സൗതാമ്പ്ടൺ

20201025 212440

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എവർട്ടണ് ആദ്യ പരാജയം. ഇന്ന് സൗതാമ്പ്ടണാണ് എവർട്ടണ് ആദ്യ പരാജയം സമ്മാനിച്ചത്. ആഞ്ചലോട്ടിയുടെ ടീമിനെ പിടിച്ചു കെട്ടിയ സൗതാമ്പ്ടൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ആയിരുന്നു എവർട്ടന്റെ വലയിലേക്ക് രണ്ട് ഗോളുകളും വീണത്. 27ആം മിനുട്ടിൽ വാർഡ് പ്രോസിന്റെ ഷോട്ട് ആണ് പിക്ക് ഫോർഡിനെ ആദ്യം കീഴ്പ്പെടുത്തിയത്.

ഇംഗ്സിന്റെ പാാഇൽ നിന്നായിരുന്നു വാർഡ് പ്രോസിന്റെ ഗോൾ. അധികം താമസിയാതെ 35ആം മിനുട്ടിൽ സൗതാമ്പ്ടന്റെ രണ്ടാം ഗോളും വന്നു‌. ചെ ആഡംസിന്റെ വക ആയിരുന്നു രണ്ടാം ഗോൾ. ആ ഗോൽ ഒരുക്കിയതും ഇംഗ്സ് തന്നെയാണ്. രണ്ടാം പകുതിയിൽ ഫുൾ ബാക്ക് ഡീനെ ചുവപ്പ് കണ്ട് പുറത്തായതോടെ എവർട്ടൺ പത്തു പേരായി ചുരുങ്ങി. അതോടെ എവർട്ടന്റെ പൊരുതലും അവസാനിച്ചു.

ഇന്ന് തോറ്റെങ്കിലും ഇപ്പോഴും എവർട്ടൺ തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്. 10 പോയിന്റുള്ള സൗതാമ്പ്ടൺ ലീഗിൽ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

Previous articleഹർദിക് പാണ്ഡ്യയുടെ സിക്സർ പൂരം!, മുംബൈക്ക് മികച്ച സ്കോർ
Next articleഹസാർഡ് തിരികെയെത്തി