ഹസാർഡ് തിരികെയെത്തി

- Advertisement -

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ആശ്വാസ വാർത്ത. ഈ വരുന്ന ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹസാർഡ് കളിക്കും. ബൊറൂസിയ മൊഞ്ചൻ ഗ്ലാഡ്ബാചിനെതിരായ മത്സരത്തിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഹസാർഡും ഇടം പിടിച്ചു. ഈ സീസണിൽ പരിക്ക് കാരണം ഒരു മത്സരം പോലും കളിക്കാൻ ഇതുവരെ ആയിട്ട് ഹസാർഡിനായിട്ടില്ല.

ഹസാർഡ് തിരികെ എത്തി എങ്കിലും പരിക്ക് മാറാത്ത ഒഡെഗാർഡ് ഗ്ലാഡ്ബാചിന് എതിരെയും ഉണ്ടാകില്ല. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട റയലിന് ആദ്യ വിജയമാകും ലക്ഷ്യം. എൽ ക്ലാസികോയിലെ വിജയം സിദാന്റെ ടീമിന് ആത്മവിശ്വാസം തിരികെ നൽകിയിട്ടുണ്ട്.

റയൽ സ്ക്വാഡ്;20201025 210936

Advertisement